വിദ്യാഭ്യാസ വാര്ത്തകള്.....First terminal evaluation 2015 sept is scheduled to start on 07/09/15.

Saturday 23 August 2014

INDEPENDENCE DAY CELEBRATIONS

      സ്വാതന്ത്ര്യ ദിനം -2014 മംഗല്പാടി GHWLP സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ചേർന്ന സ്കൂൾ അസ്സംബ്ളിയിൽ  വാർഡ്‌ മെമ്പർ ശ്രീമതി .ഹേമാവതി ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റെർ ശ്രീ.സുബ്രമണ്യബട്ട് , PTA പ്രസിഡന്റ്‌  ശ്രീ.സൈതലവി , മറ്റ് അധ്യാപകരും വിദ്യാർഥികൾക്ക്  സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്‌  ദേശഭക്തി ഗാനാലാപനം ,സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് , പതാക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വാർഡ്‌ മെമ്പറും PTA പ്രസിഡന്റും കുട്ടികൾക്ക്‌ നൽകി നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ച കുട്ടികൾക്കും മുഴുവൻ നാട്ടുകാർക്കും മധുരം വിതരണം ചെയ്തുകൊണ്ട്  ആഘോഷങ്ങൾക്ക്  സമാപനം കുറിച്ചു ....

ward member smt.HEMAVATI hoist the national flag

Tuesday 12 August 2014

ANGALEYAM

special coaching in English

  we offer special coaching in English for all students of our school once in a week.Classes are arranged on all fridays from 1pm to 2pm.Retired hand shri.K.KOTTY MASTER,former headmaster of GHSS Paivalige Nagar leads the class emphasising spoken english and language elements. ANGALEYAM aims  the learners to enhance their ability of speaking English.

Shri K.Kotti master interacts  with learners

Wednesday 6 August 2014

SAKSHARAM-2014


Mentor kum.Dhanyalakshmi receives booklets from ward member smt.hemavathi
Mentor smt.Reshma Jasmine receives booklets from PTA president shri.Saithalavi
        ഭാഷയിലെ  അടിസ്ഥാന  ശേഷികൾ  നേടുന്നതിൽ  പ്രയാസം നേരിടുന്ന കുട്ടികൾക്കായുള്ള  നൂതന പഠന പ്രവർത്തന പദ്ധതിയായ " സാക്ഷരം-2014" പഞ്ചായത്തംഗം  ശ്രിമതി.ഹേമാവതി 06/08/2014  ന്  ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്ടെറുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ചടങ്ങിൽ PTA പ്രസിഡന്റ്‌  ശ്രീ.സൈതലവി മദർ PTA പ്രസിഡേണ്ട്  ശ്രീമതി ഷർമിള തുടങ്ങിയവർ സംബന്ധിച്ചു .