വിദ്യാഭ്യാസ വാര്ത്തകള്.....First terminal evaluation 2015 sept is scheduled to start on 07/09/15.

Thursday 10 March 2016

PANCHAYATH LEVEL METRIC MELA - 2016       മംഗൽപാടി പഞ്ചായത്ത് തല മെട്രിക് മേള മംഗൽപാടി GHWLPS ൽ 2016 മാർച്ച് 9 ന് നടന്നു.AE0 ശ്രീ നന്ദികേശൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ രാമമാസ്റ്റർ, BPO വിജയകുമാർ സാർ , ടെയ്നർ ശ്രീ. ജോയ് മാസ്റ്റർ, PTA പ്രസിഡണ്ട് ശ്രീ.സെയ്തലവി എന്നിവർ പങ്കെടുത്തു.

Saturday 5 March 2016

ANNUAL DAY CELEBRATIONS-2016

              2015-16 അധ്യയന വർഷത്തെ വാർഷികാഘോഷ പരിപാടികൾ 2016 മാർച്ച് 4 ന് നടന്നു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശാഹുൽ ഹമീദ് ബന്ദിയോട് ഉദ്ഘാടനം ചെയ്തു. മെമ്പർ ശ്രീ.ബാലകൃഷ്ണ അധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾ റസാഖ് HA മുഖ്യാതിഥിയുമായിരുന്നു. AEO ശ്രീ.നന്ദികേശൻ സർ, BpO ശ്രീ.വിജയകുമാർ മാസ്റ്റർ, ട്രെയ്നർ ശ്രീ. ജോയ് മാസ്റ്റർ, PTA പ്രസി: ശ്രീ.സെയ്തലവി , ശ്രീ.രാമചന്ദ്ര. സി , ശ്രീ. സുബ്രഹ്മണ്യ ഭട്ട് മസ്റ്റർ , ശ്രീമതി. രമാഭായി ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സo സാരിച്ചു.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി...


Tuesday 21 July 2015

UNIFORM DISTRIBUTION

Uniform distribution has been done on 21/07/2015 for the academic year 2015-16. The function was inaugurated by the PTA president shri.Saithalavi and HM shri.Rama D presided over the function. All the students,teachers and PTA members were participated in the programme..

Friday 3 July 2015

SCHOOL PARLIAMENT ELECTION 2015

            സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2015  ജൂലൈ 2 ന് ഗടന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക്  നാലാം ക്ലാസിലെ നിഷ്മിത തിരഞ്ഞെടുക്കപ്പെട്ടു.
ബാലറ്റ്ബോക്സിലേക്ക്....


നടപടിക്രമങ്ങളിലൂടെ....

വോട്ടർമാരുടെ നീണ്ട നിര....

Saturday 27 June 2015

ലഹരി വിരുദ്ധ ദിനം 2015

2015-16 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനം ജൂൺ 26 ന് സമുചിതമായി ആചരിച്ചു. രാവിലെ 10 നു നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകൾ അസംബ്ലിയിൽ കുട്ടികൾ കയ്യിലേന്തി. ലഹരി വസ്തു ക്കളുടെഉപയോഗം നമ്മെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്ന് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് ഹെഡ്മാസ്റ്റർ ഭാഷണം നടത്തി. തുടർന്ന് അധ്യാപകൻ ശ്രീ. ജീവാനന്ദ്‌ മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Thursday 25 June 2015

വായനാ വാരാഘോഷം 2015


മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പിഎൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായും ജൂൺ 19 മുതൽ 25 വരെ വായനാ വാരമായും ആചരിച്ചു. മംഗൽപാടിസർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി വായനാ വാരാചരണം പ്രീ പ്രൈമറി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് ഉദ്ഘാsനം ചെയ്തു. ചടങ്ങിൽ PTAപ്രസിഡണ്ട്അധ്യക്ഷ ത വഹിച്ചു. തുടർന്ന് ഓരോ ദിവസങ്ങളിലായി ലൈബ്രറി നവീകരണം, വായനാ മൂല ഉദ്ഘാടനം, വായനാ മത്സരം ആശയ ചിത്രീകരണ മത്സരം, ചോദ്യ നിർമ്മാണം , പുസ്തക വിതരണം, അമ്മലൈബ്രറി ഉദ്ഘാടനം എന്നീ പരിപാടികൾ നടത്തി.

Saturday 6 June 2015

ലോക പരിസ്ഥിതി ദിനം 2015

ലോക പരിസ്ഥിതി ദിനം മംഗല്‍പാടി GHWLP സ്കൂളില്‍ സമുചിതമായി ആചരിച്ചു.പ്രത്യേക അസംബ്ളി,പരിസ്ഥിതി സംരക്ഷണ റാലി,മരസംരക്ഷണ പ്രതിജ്ഞ,നൃത്ത സംഗീത ശില്‍പം,പോസ്റ്റര്‍ നിര്‍മ്മാണ മല്‍സരം,വൃക്ഷതൈ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. BRC ട്രെയിനര്‍ ശ്രീ.ജോയിമാസ്റ്റര്‍ പ്രത്യേക അസംബ്ളിയോടു കൂടി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഒപ്പം റിസോഴ്സ് അധ്യാപിക കുമാരി.സഞ്ജു ടീച്ചറും പരിപാടികളില്‍ സംബന്ധിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനും പരിസ്ഥിതി ദനാചരണം സഹായകമായി.