സ്വാതന്ത്ര്യ ദിനം -2014 മംഗല്പാടി GHWLP സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ചേർന്ന സ്കൂൾ അസ്സംബ്ളിയിൽ വാർഡ് മെമ്പർ ശ്രീമതി .ഹേമാവതി ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റെർ ശ്രീ.സുബ്രമണ്യബട്ട് , PTA പ്രസിഡന്റ് ശ്രീ.സൈതലവി , മറ്റ് അധ്യാപകരും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ദേശഭക്തി ഗാനാലാപനം ,സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് , പതാക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വാർഡ് മെമ്പറും PTA പ്രസിഡന്റും കുട്ടികൾക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ച കുട്ടികൾക്കും മുഴുവൻ നാട്ടുകാർക്കും മധുരം വിതരണം ചെയ്തുകൊണ്ട് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു ....
![]() |
ward member smt.HEMAVATI hoist the national flag |